അസാധ്യ മെയ് വഴക്കം!!!  റോപ്പിൽ കാറ്റുപോലെ ഒഴുകിയെത്തി റീമ കല്ലിങ്കൽ : ഫോട്ടോഷൂട്ട്

സ്വന്തം വ്യക്തിത്വങ്ങളും നിലപാടുകളും ആണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി റീമയെ വ്യത്യസ്തയാക്കുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു റീമ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

അതിനുമുമ്പ് ഒരു റിയാലിറ്റി ഷോ വഴിയായിരുന്നു താരം മലയാളികൾക്കിടയിൽ സുപരിചിതയായത്.പിന്നീട് സൗന്ദര്യമത്സരങ്ങൾ ഉൾപ്പെടെ റീമ പങ്കെടുത്ത് വിജയം നേടിയെടുത്തിരുന്നു.മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങൾ താരത്തെ തേടിയെത്തിയിരുന്നു. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രം ഒരുപാട് പ്രശംസകൾ നൽകിയ ഒന്നായിരുന്നു. അഭിനയത്രി എന്നതിൽ ഒപ്പം തന്നെ നല്ലൊരു നർത്തകി കൂടിയാണ്.

ഇപ്പോഴിതാ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമായി മാറുന്നത്. റിസ്വാൻ ആണ് താരത്തെ മനോഹരിയാക്കിയിരിക്കുന്നത്. കയറിൽ കാറ്റുപോലെ ഒഴുകയാടുന്ന നടിയെയാണ് ചിത്രങ്ങളിൽ കാണുന്നത്. അസാധ്യ മെയ് വഴക്കത്തോടുകൂടിയാണ് താരം ചിത്രത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

റിമയാണ് ഈ ഫോട്ടോഷൂട്ടിന് ഏറ്റവും മികച്ചതെന്നും ആരാധകർ കമൻറുകൾ നൽകുന്നുണ്ട്. അടുത്തകാലത്തായി താരം നിരവധി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ടായിരുന്നു.ആഷിക് അബു സംവിധാനം ചെയ്ത നീല വെളിച്ചം എന്ന ചിത്രത്തിലാണ് നടി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിലെ ഭാർഗവി എന്ന കേന്ദ്ര കഥാപാത്രത്തിൽ ആയിരുന്നു റീമ എത്തിയിരുന്നത്.


Posted

in

by