ഒറ്റനോട്ടത്തിൽ  ബാർബി ഡോളിനെ പോലെതന്നെ!!! ട്രെൻഡിനൊപ്പം ദീപ്തി സതിയും

ഹോളിവുഡിൽ തരംഗം തീർക്കുന്ന ബാർബി സിനിമയ്ക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റികൾ ഇപ്പോൾ  ബാർബി ട്രെൻഡിംഗ് ആക്കുന്നത്. സോഷ്യൽ മീഡിയയിൽ എങ്ങും കാണുന്നത് താരങ്ങളെല്ലാം ഈ ട്രെൻഡിനൊപ്പം നീങ്ങുന്നതാണ്.

നടി ദീപ്തിയും ബാർബി ട്രെൻഡിനൊപ്പം നീങ്ങി പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ബാർബി ഗേൾ ലുക്കിൽ ആയിരുന്നു താരം സോഷ്യൽ മീഡിയയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ ശ്രദ്ധേയമായ മാറിയത്. ബാർബി ലുക്കിൽ വളരെ ക്യൂട്ടായിയാണ് കാണുന്നത് എന്നായിരുന്നു ആരാധകർ കമൻറുകൾ അറിയിച്ചത്.

ഒറ്റനോട്ടത്തിൽ ഡോളിനെ പോലെയുണ്ടെന്നും ആരാധകർ കമൻറുകൾ കുറിച്ചിട്ടുണ്ട്. താരം ഇത്തവണ ബാർബി ഡോളിനെ പോലെ കുട്ടി ഉടുപ്പാണ് ധരിച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള മിനി ഫ്രോക്ക് വളരെയധികം ആകർഷകമാക്കുന്ന ഒന്നായിരുന്നു. ദീപ്തിയുടെ ഈ വലിയ പരിശ്രമത്തിന് കൈയ്യടികളാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. പ്രത്യേകിച്ച് ബാർബി എന്ന ചിത്രം വലിയ സ്വാധീനം ചെലുത്തുന്ന ഈ ഘട്ടത്തിൽ ഈ ഫോട്ടോ ഷൂട്ട് വരെ പ്രാധാന്യം അർഹിക്കുന്നുണ്ടെന്നാണ് കമന്റുകൾ കാണുന്നത്.

മലയാളത്തിൻറെ മാത്രമല്ല ഇന്ന് തെന്നിന്ത്യയുടെയും നിരവധി സിനിമകളുടെ പ്രിയപ്പെട്ട താരമാണ് ദീപ്തി. മലയാളത്തിൽ നീന എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് ലാൽ ജോസ് ആയിരുന്നു പിന്നീട് ഒരുപിടി ചിത്രങ്ങളുടെ ഭാഗമായിരുന്നു. നടിയായി മോഡലായും താരം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.


Posted

in

by