ഇത്തവണ തൃശ്ശൂർ സുരേഷ് ഗോപിയെ കൈവിടില്ലന്ന് വിജി തമ്പി

മലയാള സിനിമ പ്രേക്ഷകർക് വളരെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി ബിജെപി പാർട്ടിയിലേക്ക് എത്തിയതിനുശേഷമാണ് താരത്തിന് കൂടുതലായും ഹേറ്റേഴ്സ് വർദ്ധിച്ചത് അതുവരെ താരത്തെ എല്ലാവരും സ്നേഹിക്കുകയായിരുന്നു ചെയ്തത് എങ്കിൽ ബിജെപിയിലേക്ക് മാറിയതിനു ശേഷം സുരേഷ് ഗോപിയുടെ ഒരു വിരോധമായിരുന്നു ആളുകൾക്ക് ഉണ്ടായിരുന്നത് എന്നാൽ രാഷ്ട്രീയം മാറ്റി നിർത്തി നോക്കുകയാണെങ്കിൽ സുരേഷ് ഗോപി ഇന്ന് ആളുകളുടെ പ്രിയങ്കരൻ കൂടിയാണെന്ന് പറയണം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പച്ചയായ മനുഷ്യനാണ് അദ്ദേഹം എന്നാണ് പരിശുദ്ധരെല്ലാം അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത് കുടുംബത്തിന് വലിയ മൂല്യം നൽകുന്ന ഒരു വ്യക്തി കൂടിയാണ് സുരേഷ് ഗോപി വരുന്ന തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വീണ്ടും തൃശ്ശൂരിലേക്ക് മത്സരിക്കുകയാണ് പാർട്ടി തന്നെയാണ് ഈ കാര്യം അറിയിച്ചത് രണ്ടു തവണ തൃശ്ശൂരിൽ മത്സരിക്കാൻ ഇറങ്ങിയപ്പോഴും പരാജയമായിരുന്നു അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്

ഇപ്പോൾ മൂന്നാമത് ഒരുവട്ടം കൂടി ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങുകയാണ് അദ്ദേഹം ഇപ്പോൾ ഇതാ സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന നേതാവുമായ വിജി തമ്പി സുരേഷ് ഗോപിയെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത് കേരളത്തിലെ പല രാഷ്ട്രീയക്കാരും രാഷ്ട്രീയം ഉപജീവനമാർഗമായി സ്വീകരിച്ചിരിക്കുന്നവരാണ് എന്നാൽ സുരേഷ് ഗോപി അങ്ങനെയല്ല അതിൽ നിന്നൊക്കെ വ്യത്യസ്തമാണ് തൃശൂരിൽ ഏറ്റവും ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി തന്നെയാണ് വിജയിക്കാൻ പോകുന്നത്. സുരേഷ് ഗോപി ഒരു മനുഷ്യസ്നേഹിയാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ചെയ്യുന്നത് ജനസേവനത്തിന് വേണ്ടിയാണ് അദ്ദേഹത്തിന് മറ്റൊരു ചിന്തയുമില്ല ഒരു കാര്യം പറഞ്ഞാൽ നടപ്പാക്കണം എന്ന് നിർബന്ധം അദ്ദേഹത്തിനുണ്ട്

തൃശ്ശൂർ കാർ രണ്ടുപ്രാവശ്യമാണ് അദ്ദേഹത്തെ കൈയ്യൊഴിഞ്ഞത്. അതിന്റെ നഷ്ടം അവർക്ക് തന്നെയാണ് ഈ വട്ടം സുരേഷ് ഗോപി വിജയിക്കുമെന്ന് തന്നെയാണ് വിജിതമ്പി പറയുന്നത് ബിജെപിക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂർ കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധ്യതയുള്ള ഏക മണ്ഡലവും തൃശൂർ തന്നെയാണ് ഇത്തവണ കൂടി തൃശ്ശൂർ തന്നെ കൈവിടില്ല എന്ന വിശ്വാസം സുരേഷ് ഗോപിക്കുമുണ്ട് തൃശ്ശൂരിൽ ഉള്ള പല ആളുകൾക്കും പാർട്ടി നോക്കാതെ പലതരത്തിലുള്ള സഹായങ്ങളും നൽകി സുരേഷ് ഗോപി അവർക്കൊപ്പം തന്നെ കൂടെയുണ്ടായിരുന്നു


Posted

in

by