നിന്നെ എൻറെ കൈകളിൽ ചേർത്തുവെക്കാൻ കൊതിയായിട്ട് വയ്യ!!! നിറവയറിൽ തലോടി വിദ്യ ഉണ്ണി

നർത്തകിയും അഭിനേത്രിയുമായ നടി  വിദ്യ ഉണ്ണി നിറവയറിൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ശ്രദ്ധേയമായി മാറുന്നു . അടുത്തിടയായിരുന്നു ഗർഭിണിയാണെന്ന സന്തോഷവാർത്ത പ്രേക്ഷകരമായി പങ്കുവെച്ചത്. തുടർന്ന് നടത്തിയ ഫോട്ടോഷൂട്ടും പാർട്ടിയുമൊക്കെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

മാത്രമല്ല അടുത്തിടെ ഗർഭിണിയായിരിക്കവെയാണ് താരം ഏറ്റവും പുതിയ ട്രെൻഡിങ് ഗാനത്തിന് ചുവടുകൾ വച്ചുകൊണ്ട് പങ്കുവച്ച വീഡിയോയും ശ്രദ്ധ പിടിച്ചുപറ്റി.  രജനികാന്ത് കേന്ദ്ര കഥാപാത്രമാകുന്ന ജയിലർ എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. തമന്ന അതിഗംഭീരമായ ഡാൻസ് ചെയ്ത് ഹിറ്റാക്കി ഈ ഗാനത്തിനാണ് വിദ്യയും നൃത്തം ചെയ്ത് കയ്യടി വാങ്ങിയത്.

ഇപ്പോൾ 34ആമത്തെ ആഴ്ചയാണെന്നും താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഈ അവസ്ഥയിൽ താരം നൃത്തം ചെയ്യുന്നതും വർക്കൗട്ട് ചെയ്യുന്നതും ഒക്കെ നിരവധിപേർ പ്രോത്സാഹിപ്പിച്ചും രംഗത്തെത്തിയിരുന്നു.

ഈ അടുത്ത് ആയിരുന്നു അമ്മയാകുന്ന സന്തോഷ നിമിഷം പ്രേക്ഷകരുമായി സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ്‌ ചെയ്തത്.ഗർഭകാല സമയവും താരം ജിമ്മിൽ പോകുന്നുണ്ടെന്നും ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് വർക്ക് ഔട്ട് വീഡിയോകൾ ചെയ്യുന്നതെന്നും പ്രേക്ഷകരോട് കുറുപ്പിലൂടെ വ്യക്തമാക്കിയിരുന്നു. വിവാഹശേഷം  ഭർത്താവുമൊത്ത് വിദേശത്താണ് വിദ്യ ഇപ്പോൾ സ്ഥിരതാമസം ആക്കിയിരിക്കുന്നത്. ഡോക്ടർ ലവ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. വിവാഹശേഷം സിംഗപ്പൂരിലേക്ക് പോയതോടുകൂടി താരം അഭിനയരംഗത്ത് ഒന്നും പൂർണമായി ഇടവേള എടുക്കുകയായിരുന്നു.


Posted

in

by