ഞങ്ങൾ ഡിവോഴ്സ് ആയെന്ന വാർത്ത വന്നപ്പോൾ കല്യാണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു!!! സായിക്കുമാർ

മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന രണ്ട് താരങ്ങളാണ് സായികുമാറും ബിന്ദു പണിക്കരും. ഭർത്താവിൻറെ മരണത്തിനും ശേഷം മകളുമൊത്ത് ഒറ്റക്കായിരുന്നു ബിന്ദു പണിക്കരുടെ താമസം. പിന്നീടാണ് സായി കുമാറിനെ താരം വിവാഹം ചെയ്തത്.

ആദ്യ വിവാഹത്തിലെ ആസ്വാരസങ്ങൾ കൊണ്ട് വിവാഹബന്ധം വേർപെടുത്തിനിൽക്കുകയായിരുന്നു. പിന്നീടാണ് സായികുമാറും ബിന്ദു പണിക്കരും വിവാഹം ചെയുന്നത്. ഇരുവരും സന്തോഷ ജീവിതം നയിക്കുന്നതിനിടെ രണ്ടുപേരും ബന്ധം വേർപെടുത്തി എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു.ഈ വാർത്തകളെ തങ്ങൾ നേരിട്ടതിനെ കുറിച്ചും മകൾ കല്യാണിയുടെ പ്രതികരണത്തെ പ്രതികരണത്തെക്കുറിച്ചും താരങ്ങൾ ഇപ്പോൾ ഒരു അഭിമുഖത്തിലൂടെ സംസാരിക്കുകയാണ്.

ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ഒരു ചിത്രത്തിൻറെ പ്രമോഷനോട് ബന്ധപ്പെട്ട ആയിരുന്നു താരങ്ങൾ അഭിമുഖങ്ങൾ നൽകിയത്.
ഒരിക്കൽ വീട്ടിലിരുന്ന് ഒരു സിനിമ കണ്ടുകൊണ്ടിരിക്കുന്ന സമയത്താണ് മകൾ വാതിൽ തുറന്നു വന്ന ഒരു കാര്യം ഞങ്ങളോട് പറയുന്നത്. നിങ്ങൾ പിരിഞ്ഞു വന്ന വാർത്ത സോഷ്യൽ മീഡിയയിൽ വരുന്നുണ്ട് എന്ന് പിറ്റേദിവസം മുതൽ കോളുകൾ ഒരുപാട് വരാൻ തുടങ്ങി. വീട്ടിൽ അദ്ദേഹം വീട്ടിലുണ്ടെന്ന് വിളിക്കുന്നവരോട് മറുപടി പറയുമ്പോൾ വെറുതെ വിളിച്ചതാണ്, ഒരുപാട് നാളായല്ലോ വിളിച്ചിട്ട് എന്നൊക്കെ പറഞ്ഞു ഫോൺ വെക്കുമായിരുന്നു. അപ്പോഴാണ് ആ കാര്യങ്ങൾ ഇത്രയധികം വഷളായ കാര്യം മനസ്സിലായത്.

ഈ വാർത്ത ഏതുതരത്തിൽ പുറത്തു പോയതാണെന്ന് മനസ്സിലാവുന്നില്ല എന്നും തങ്ങൾ ആ വാർത്തകളോട് വലിയ രീതിയിൽ പ്രതികരിക്കാൻ പോയിട്ടില്ല എന്നും താരങ്ങൾ വ്യക്തമാക്കി. 2009ലായിരുന്നു ഇരുവരും ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചത്. ആദ്യ വിവാഹത്തിലെ ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി.ലണ്ടനിൽ ഉപരിപഠനം നടത്തുകയായിരുന്നു. ഇപ്പോൾ നാട്ടിലെത്തിയിട്ടുണ്ട്. അഭിനയരംഗത്തു സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞു സെലിബ്രിറ്റിയാണ്


Posted

in

by