സുരേഷേട്ടന്റെ ആ ശീലങ്ങൾ നല്ലത് അല്ലെന്ന് പറഞ്ഞു താൻ സ്നേഹത്തോടെ ശകാരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കി നടൻ ദിലീപ് രംഗത്ത്…..

ഗരുഡൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അതി ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. പ്രേക്ഷകരുടെയും ആഫധകരുടെയും ഭാഗത്ത്‌ നിന്ന് വൻ പ്രതികരണം ആണ് ഗരുഡൻ എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ഗരുഡൻ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് പ്രൊമോഷൻ പരിപാടികളിലും ആഭിമുഖങ്ങളിലും സുരേഷ് ഗോപി പങ്കെടുത്തിരുന്നു. സിനിമയുടെ പ്രൊമോക്ഷൻ വേദികളിൽ നടൻ സുരേഷ് ഗോപി ദിലീപിനെ പറ്റിയും ദിലീപ് അടക്കമുള്ള സിനിമയിലെ തന്റെ ബന്ധങ്ങളെ കുറിച്ചും സുരേഷ് ഗോപി പരാമർശിച്ചിരുന്നു. ഇപ്പോഴിതാ നടൻ ദിലീപ് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

സ്നേഹത്തോടെ തന്നെ ശകാരിക്കുന്ന ആളാണ് ദിലീപ് എന്ന് കെട്ടിട്ടുണ്ടെന്ന അവതാരകന്റെ വാക്കുകളോട് മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സുരേഷ് ഗോപി തുറന്നടിച്ചത്. ” അവൻ എന്റെ ഫുഡ്‌ പ്ലേറ്റിലാണ് കണ്ണ് വച്ചതെന്നും അത് കഴിക്കരുത് ഇത് കഴിക്കരുത് എന്നും നിങ്ങളെ ഉണ്ടല്ലോ സുരേഷേട്ടാ ആ വയറും ആ തൈരും എന്ന് പറഞ്ഞിട്ട് തൈര് എടുത്ത് മാറ്റി എന്നും തൈര് എന്ന് പറയുന്ന ആ സാധനം ഇനി മേലാൽ കഴിക്കരുതെന്ന് പറഞ്ഞെന്നും ചേച്ചി ഇനി മേലാൽ ഈ സുരേഷേട്ടന് തൈര് കൊടുക്കരുതെന്ന് രാധികയോടും പറഞ്ഞു തന്നെ സ്നേഹത്തോടെ ശകാരിച്ചു എന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്.ട്വന്റി – ട്വന്റി എന്ന പടത്തിൽ തന്റെ അടുത്ത് നിന്ന് ഇരുപത് ദിവസത്തെ ഡേറ്റ് വാങ്ങിയിട്ട് തന്നെ അറുപതു ദിവസം ആണ് ഇട്ട് ഓടിച്ചത് എന്നും അതിനിടയിൽ തന്റെ വേറെ ഒരു പടം നിന്നു പോയെന്നും അത് ഇത് വരെ ഇറങ്ങി ഇല്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

ബാന്ദ്ര എന്ന സിനിമയുടെ പ്രമോഷന് വേണ്ടി ദിലീപ് ജിഞ്ചർ മീഡിയയുടെ തന്നെ അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ അവതാരകൻ സുരേഷ് ഗോപി പറഞ്ഞ വീഡിയോ ദിലീപിനെ കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അതെല്ലാം സത്യമാണെന്ന് തന്നെയാണ് ദിലീപ് വ്യക്തമാക്കുന്നത്. താൻ കാണാൻ സമയത്ത് സുരേഷ് ഗോപി കുറച്ചു തടിച്ചിരുന്നു എന്നും താൻ കണ്ട നടന്മാരിൽ ഏറ്റവും നല്ല ഒരു നടനാണ് സുരേഷ് ഗോപി എന്നും ദിലീപ് പങ്കുവെച്ചിരുന്നു.ഉച്ചയ്ക്ക് തൈര് കുടിക്കുന്നത് നല്ലതല്ല എന്ന് താൻ പറഞ്ഞിരുന്നു എന്നും സുരേഷേട്ടൻ ഉച്ചയ്ക്ക് അമിതമായി കുടിക്കുന്നത് തൈരാണ് അത് നിർത്തണമെന്നും താൻ പറഞ്ഞിരുന്നു എന്ന് ദിലീപ് വ്യക്തമാക്കി.മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവരെ തന്റെ ജീവിതത്തിൽ ഒരിക്കലും തനിക്ക് മറക്കാൻ സാധിക്കില്ലെന്നും ജിഞ്ചർ മീഡിയയുടെ അഭിമുഖത്തിൽ നടൻ ദിലീപ് പങ്കു വച്ചിരുന്നു.തന്റെ സിനിമ ജീവിതത്തെക്കുറിച്ചും ദിലീപ് വ്യക്തമാക്കിയിരുന്നു. താൻ സിനിമയിലെ അരങ്ങേറ്റം കുറിക്കാൻ കാരണം തന്നെ മമ്മൂട്ടി ആണെന്നാണ് ദിലീപ് പറയുന്നത്. സൈന്യം എന്ന സിനിമയുടെ സെറ്റിൽ താൻ മമ്മൂക്കയെ കാണാൻ കാത്തിരുന്നിട്ടുണ്ട് എന്നും ” ഒരു ദിവസം തന്നെ മമ്മൂക്ക അരികിലേക്ക് വിളിച്ച് കോമിക്കോള എന്ന പരിപാടി കാണാറുണ്ട് നല്ലതാണെന്നും എന്റെ അരികിൽ നിനക്ക് വേണ്ടി ഒരു സീറ്റ് ഞാൻ കരുതി വെച്ചിട്ടുണ്ട് നീ ആയിട്ട് അത് കളയരുത് ” എന്നും പറഞ്ഞിട്ടുണ്ടെന്ന് ദിലീപ് വ്യക്തമാക്കി.മാനത്തെ കൊട്ടാരം എന്ന ചിത്രത്തിൽ വച്ചാണ് സുരേഷേട്ടനെ ആദ്യമായി കാണുന്നതെന്നും തന്റെ ഒരു തലതൊട്ടപ്പനായിട്ടാണ് കാണുന്നതെന്നും ദിലീപ് വ്യക്തമാക്കി. തന്നെ സിനിമാ ജീവിതത്തിലേക്ക് കൊണ്ടു വന്ന ആളാണ്. ഇവരെ ആരെയും മറന്നിട്ട് തനിക്ക് ഒരു സിനിമ ജീവിതവും ഇല്ലെന്ന് ദിലീപ് പങ്കു വയ്ക്കുകയുണ്ടായി.


Posted

in

by

Tags: